കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. മധൂര്‍, ബിലാല്‍ നഗറിലെ മഷൂദിന്റെ വീടിന്റെ സണ്‍ഷേഡിലേക്കാണ് സമീപത്തെ മണ്‍തിട്ട ഇടിഞ്ഞു വീണത്. മണ്ണിടിയുന്നതിനു തൊട്ടു മുമ്പു വരെ പ്രസ്തുത ഭാഗത്ത് വീട്ടുകാര്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.








