കവയിത്രി മറിയം ജന്നത്ത് മർജാനയ്ക്ക് ദേശീയവേദി സ്നേഹാദരം

മൊഗ്രാൽ : ദ ഷേപ്പ് ഓഫ് ത്തെ ഹാർട്ട്‌ ടുക് എന്ന കവിത സമാഹാരത്തിലൂടെഇംഗ്ലീഷ് സാഹിത്യത്തിൽ ‘മൊഗ്രാലിനെ’ അടയാളപ്പെടുത്തിയ യുവ കവയിത്രി മറിയം ജന്നത്ത് മർജാനയെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി ആദരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ
കീർത്തി ജ്യോതി പൊന്നാടയണിയിച്ചു ഉപഹാരം സമ്മാനിച്ചു. പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ഡൽഹിയിൽ മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും രാജ്യസഭാംഗം ഹാരിസ് ബീരാനും ചേർന്നാണ് മർജാനയുടെ 70 കവിതകളുടെ സമാഹാരമായ ‘ദി ഷേപ്പ് ദി ഹാർട്ട് ടുക് ‘ പുസ്തകം പ്രകാശനം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ ഇംഗ്ലീഷ് കവിതകൾ രചിച്ചതിന് നിരവധി റെക്കോർഡുകളും മര്‍ജാനക്കു ലഭിച്ചി ട്ടുണ്ട്. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ കോളേജ് വിദ്യാർത്ഥിനിയും സൈക്കോളജി ബിരുദാനന്തര ബിരുദധാരിയുമാണ് മർജാന.മൊഗ്രാലിലെ മുഹമ്മദ് മദാരി- സക്കീന ദമ്പതികളുടെ മകളാണ്.
എം.മാഹിൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി, ടി.കെ അൻവർ, ഹമീദ് കാവിൽ, ടി.എം ഷുഹൈബ്, സെഡ്.എ മൊഗ്രാൽ, ലത്തീഫ് ആദൂർ, എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് സ്മാർട്ട്, എം. വിജയകുമാർ, അഷറഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. എം എ മൂസ നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page