ദേശീയ പാത സ്ഥലമെടുപ്പ് തടഞ്ഞ കീഴാറ്റൂരിലെ 28 വയല്‍ക്കിളികളെ വെറുതെ വിട്ടു

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടു വയല്‍ക്കിളികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിലെ മഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2018 മാര്‍ച്ച് 14നായിരുന്നു സംഭവം.
ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാന്‍ എത്തിയ ജീവനക്കാരെ തടഞ്ഞ സംഭവത്തിലാണ് പോലീസ് കേസെടുത്തിരുന്നത്.
സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പടെ 28 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.
വയല്‍ അളക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥരെ ആത്മാഹൂതി ഭീഷണി മുഴക്കിയാണ് സമരക്കാര്‍ തടഞ്ഞത്. കുപ്പിയില്‍ പെട്രോളുമായായിരുന്നു നമ്പ്രാടത്ത് ജാനകിയും സുരേഷ് കീഴാറ്റൂരും ഉള്‍പ്പെടെയുള്ള സമരക്കാര്‍ പ്രതിരോധം ഉയര്‍ത്തിയത്. മണിക്കൂറുകള്‍ നീണ്ട ഉത്കണ്ഠക്കൊടുവില്‍ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായ സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമം, ഉദ്യോഗസ്ഥരെ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ സമരക്കാര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. കേസില്‍ നിലവില്‍ 28 പേരാണ് പ്രതികള്‍. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് കേസില്‍ വിധി പ്രസ്ഥാവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page