ചെര്‍ക്കള ടൗണ്‍ ഹൈവേ നിര്‍മ്മാണം: അനീതി തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം: കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ

ചെര്‍ക്കള: നാല് വര്‍ഷം പണിഞ്ഞിട്ടും പാതിപണി പോലും തീര്‍ക്കാത്ത എന്‍ എച്ച് 66 ചെങ്കള- നീലേശ്വരം റീച്ചിന്റെ നിര്‍മ്മാണ ചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ ശക്തമായ സമരം നടത്തുമെന്നു കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ മുന്നറിയിച്ചു. റോഡ് പണി പൂര്‍ത്തിയാക്കുകയോ അത് സംബന്ധിച്ച് ജില്ലാ ഭരണകൂടം കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കുകയോ ചെയ്യാത്ത നിര്‍മ്മാണ കമ്പനിക്കെതിരെ ചെര്‍ക്കള മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ ലംഘനങ്ങളും അശാസ്ത്രീയനിര്‍മ്മാണവുമാണ് കമ്പനി ചെയ്തുകൊണ്ടിരിക്കുന്നതെന്നു സമരക്കാര്‍ ആരോപിച്ചു. ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കുകയോ വേണ്ടത്ര യന്ത്രോപകരണങ്ങള്‍ സജ്ജമാക്കു
കയോ ചെയ്യാതെയാണ് നിര്‍മ്മാണ കമ്പനി നാല് മാസമായി ജനങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നു അവര്‍ ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷക്കാലം മുഴുവനും ചെര്‍ക്കള ടൗണിനെ ചെളിക്കുളമാക്കി മാറ്റുകയും വേനല്‍ക്കാലത്ത് പൊടിപടലങ്ങള്‍ തീറ്റിക്കുകയും ചെയ്തിട്ടും മേഘ കമ്പനിക്ക് മതിയായിട്ടില്ലെന്നു സമരക്കാര്‍ ക്ഷോഭിച്ചു. നാട്ടുകാരുടെ ക്ഷമ പരിശോധിക്കുന്ന പ്രവര്‍ത്തിയാണ് നിര്‍മ്മാണ കമ്പനി ചെയ്യുന്നത്. ഈ രീതി ഇനിയും തുടര്‍ന്നാല്‍, പ്രത്യക്ഷ സമരം അതികഠിനമായിരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. ചെര്‍ക്കള മര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി എം ഷെരീഫ്, കെ.നീലകണ്ഠന്‍ എം എല്‍ എ, ഉസ്താദ് ഷമീസ് ഖാന്‍, ഫാദര്‍ മാത്യു ബേബി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, മാഹിന്‍ കേളോട്ട്, ഹനീഫ പാണലം, ജലീല്‍ എരുതും കടവ്, അബ്ദുല്‍ റഹിമാന്‍ ധന്യവാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷുക്കൂര്‍ ചെര്‍ക്കളം, ഇഖ്ബാല്‍ ചേരൂര്‍,ശാന്തകുമാരി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് സി വി, നാസിഫ ജലീല്‍, വാര്‍ഡ് മെമ്പര്‍മാരായ ഹാരിസ് തായല്‍, എ ജയകുമാരി, റിസ് വാന മഹറൂഫ് എം ഡി, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ വി ബലരാജന്‍, എ അബൂബക്കര്‍ ബേവിഞ്ച, കെ എ മുഹമ്മദ് കുഞ്ഞി, നാസര്‍ ചെര്‍ക്കളം, നാസര്‍ ചായിന്റടി, മുനീര്‍ പൊടിപള്ളം, ഫൈസല്‍ പൈച്ചു ചെര്‍ക്കള, സാലിഹ് എം ഡി, പി എ അബ്ദുല്ല , സുലൈഖ മാഹിന്‍, എ അഹമ്മദ്, സലാം ചെര്‍ക്കള, ബഷീര്‍ കോലാച്ചിയടുക്കം, ഹാഷിം ബംബ്രാണി, അബുബക്കര്‍, അബ്ദുല്ലകുഞ്ഞി, എം.ടി നാസര്‍, സാദിഖ് നെക്കരെ, പ്രഭാകരന്‍ നമ്പ്യാര്‍, ഹുസൈന്‍ എടനീര്‍,
റഷീദ് കനിയടുക്കം, സിദ്ദീഖ് ഫാത്തിമാസ്, ബഷീര്‍ സി എ, ജലീല്‍ കടവത്ത്, കബീര്‍ ചെര്‍ക്കളം, കടവത്ത് മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍, സമീര്‍ അറഫ, സുനില്‍ തോട്ടത്തില്‍, നാരായണന്‍ കെകെ പുറം
ഹാരിസ് ബിഎം,ബഷീര്‍ ബച്ചി,അസീസ് മില്‍മ,,എം സി എ ഫൈസല്‍ ,നൗഷാദ് , ഉനൈസ് സി എ ,ആമു , ബഷീര്‍ , അഷറഫ് സി എച്ച് എം,ആമു തായല്‍, അബ്ദുല്‍ കാദര്‍ തായല്‍,ഷാഫി സി കെ,ഷാനവാസ് കോട്ടൂര്‍,അശോകന്‍. ഷംസു ആസാദ്, റിയാസ് സ്റ്റാര്‍, ഹുസൈന്‍ ഉസ്മാനിയ, സുരേഷ് ഹീറോ, ഷാഫി ഇറാനി പ്രസംഗിച്ചു.
ഷെരീഫ് ബി.എം, നവാസ് ബേര്‍ക്ക, മഹമൂദ് മുളിയാര്‍, ഹുസൈന്‍ എടനീര്‍ ഉപവസിച്ചു. സമാപന സമ്മേളനം മുന്‍ എം എല്‍ എ -എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.നവാസ് ബേര്‍ക്ക അധ്യക്ഷം വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page