വഴിയാത്രക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി മാലയും കമ്മലും ഊരിയെടുത്തു; സംഭവം പട്ടാപ്പകല്‍ ഉപ്പള, മണിമുണ്ടയില്‍

കാസര്‍കോട്:വഴിയാത്രക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാലയും കമ്മലും ഊരിയെടുത്തു. ഇന്ന് (തിങ്കള്‍) രാവിലെ പത്തര മണിയോടെ ഉപ്പള, മണിമുണ്ട റെയില്‍വെ അടിപ്പാതയ്ക്കു സമീപത്താണ് സംഭവം. ഉപ്പള, ശാരദാ നഗർ സ്വദേശിനിയും മത്സ്യവില്‍പ്പനക്കാരിയുമായ 60കാരിയാണ് അക്രമത്തിനു ഇരയായത്. മണിമുണ്ട റെയില്‍വെ അണ്ടര്‍പാസേജില്‍ കൂടി റെയില്‍വെ ട്രാക്കിന്റെ മറുകരയില്‍ എത്തിയതായിരുന്നു. പ്രസ്തുത സ്ഥലത്ത് പതിയിരുന്ന രണ്ടാംഗ അക്രമി സംഘം സ്ത്രീയുടെ മുന്നിലേക്ക് ചാടിവീഴുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്ത്രീ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കഴുത്തില്‍ നിന്ന് മാലയും കാതില്‍ നിന്ന് കമ്മലും ഊരിയെടുത്ത ശേഷം സ്ഥലം വിടുകയായിരുന്നുവെന്നു പറയുന്നു. 60കാരി ഉപ്പള മീന്‍ മാര്‍ക്കറ്റിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്ത്രീയില്‍ നിന്നു മഞ്ചേശ്വരം പൊലീസ് വിശദമായി മൊഴിയെടുത്ത ശേഷം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page