കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് യൂത്ത് വിങ്, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ‘ കളിയാകട്ടെ ലഹരി’ ക്യാമ്പയിനിലൂടെ യുവജനങ്ങളെ ലഹരി മുക്തരാക്കുന്നതിനു ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഫുട്‌ബോള്‍, ക്രിക്കറ്റ് കളികള്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോവില്‍പള്ളി ടര്‍ഫില്‍ നടന്ന മത്സരം ജനമൈത്രി പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കൊതോളി ഉദ്ഘാടനം ചെയ്തു. ഷെറിക്ക് കമ്മാടം അധ്യക്ഷത വഹിച്ചു. മര്‍ച്ചന്‍സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് സി കെ ആസിഫ് മുഖാതിഥിയായി. യൂത്ത് വിങ് സെക്രട്ടറി ആര്‍.കെ. കമ്മത്ത് നന്ദി പറഞ്ഞു.








