ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ സി.പി.ആർ – എ.ഇ.ഡി പരിശീലനം പൂർത്തിയായി; 15 പേർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റ് നൽകി

ദുബായ്: ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി നടത്തിയ സി.പി.ആർ , എ.ഇ.ഡി പരിശീലന ക്യാമ്പ് ഊദ് മേത്തയിൽ വിജയകരമായി നടന്നു. അടിയന്തിര ഘട്ടങ്ങളിൽ ഹൃദയാഘാതം നേരിടുന്നവർക്ക് കൃത്യമായ ജീവൻരക്ഷാ സഹായം നൽകാൻ പ്രവാസി സമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്.കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻവർ സാജിദ് അധ്യക്ഷത വഹിച്ചു.കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ പരിശീലനം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഹസ്കർ ചൂരി, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ തളങ്കര പ്രസംഗിച്ചു . ദുബായ് കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി തസ്‌ലീം ബെൽക്കാട് സ്വാഗതവും ട്രഷറർ ഗഫൂർ ഊദ് നന്ദിയും പറഞ്ഞു. ഷൈ നിസാമിന്റെ നേതൃത്വത്തിലുള്ള ‘ഗൈത്ത് അൽ എമിറാത് വോളന്റിയർ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ സെഷൻ വിജയകരമായി നടത്തിയത്.പരിശീലനത്തിന് ശേഷമുള്ള സമഗ്രമായ തിയറി, പ്രായോഗിക പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയ 15 പേർ ദുബായ് ഹെൽത്ത് അതോറിറ്റി ഔദ്യോഗിക സർട്ടിഫിക്കറ്റിന് അർഹരായി. അടുത്ത രണ്ട് വർഷത്തേക്ക് കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ്, അത്യാഹിത ഘട്ടങ്ങളിൽ കാർഡിയോപൾമണറി റീസസിറ്റേഷൻ നൽകാനും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ സുരക്ഷിതമായി ഉപയോഗിക്കാനുമുള്ള പ്രാവീണ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ‘ഹൃദയാരോഗ്യ സുരക്ഷിതമായ ഒരു ദുബായ്” കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു സംഭാവന കൂടിയാണ് ഈ പരിശീലനം. ഫൈസൽ പട്ടേൽ, ഹസ്കർ ചൂരി, ശിഹാബ് നായന്മാർമൂല, അൻവർ സാജിദ് സെയിലർ, സർഫറാസ് പട്ടേൽ, അബ്ദുൽ ഗഫൂർ ഔദ്,, ഹനീഫ് നെല്ലിക്കുന്ന്, മുഹമ്മദ് ഷിഫാസ്, മുഹമ്മദ് സലാം, ഹനീഫ റഹ്മാൻ, അഹമ്മദ് കാമിൽ, മുഹമ്മദ് ഹനീഫ് തായൽ, മുഹമ്മദ് സഫാൻ, അഹമ്മദ് അമീൻ, മിർസാദ് അലി പൂരണം, തസ്‌ലീം ബെൽക്കാട് എന്നിവര്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page