മഞ്ചേശ്വരത്തെ കുടിവെള്ള-ജലക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍: എം.എല്‍.എ

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുടിവെള്ള-ജലസേചന പ്രശ്‌നങ്ങള്‍ശാശ്വത പരിഹരിക്കുന്നതിനു ജലസേചന-ജലവിഭവ വകുപ്പുകളുടെ സംയുക്ത യോഗംബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. മണ്ഡലത്തിലെ നിലവിലുള്ള ജലസേചന-കുടിവെള്ള പദ്ധതികളുടെയും ജലജീവന്‍ മിഷന്‍, ജലനിധി പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, ഭാവിയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു യോഗം .എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പുഴകളുള്ള മഞ്ചേശ്വരം, തോടുകളും, വെള്ളച്ചാലുകളും, പള്ളങ്ങളും, കുളങ്ങളും പ്രകൃതിദത്ത ജലസ്രോതസ്സുകളും കൊണ്ട് സമ്പന്നമാണെ ങ്കിലും കുടിവെള്ളക്ഷാമമാണ് മണ്ഡലം നേരിടുന്നതുന്നത്. വരുംതലമുറയെക്കൂടി ലക്ഷ്യം വെച്ചുകൊണ്ട് ജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കാന്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ സംവിധാനത്തിലോ സ്വകാര്യ മേഖലയിലെ ബന്ധപ്പെട്ട വിദഗ്ദരെ കൊണ്ടോ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു . മണ്ഡലത്തിലെ പള്ളങ്ങള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണവും പുഴകളില്‍ പുതിയ ചെക്ക് ഡാമുകളുടെയും വിസിബിയുടെയും നിര്‍മ്മാണവും കിണര്‍ റീചാര്‍ജ്ജ് അടക്കമുള്ള ജലാസംരക്ഷണ പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കും,
ഉപ്പള പുഴയില്‍ 5 ഡാമുകള്‍ സ്ഥാപിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും. മീഞ്ച ദേരംബള പാലം പുനര്‍നിര്‍മ്മിക്കും. സ്വര്‍ണ്ണഗിരിക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.കെ സൈഫുള്ള തങ്ങള്‍, ഇ.ഇമാരായ അര്‍ജുനന്‍ ഇ.കെ, സുബിന്‍ പി.എസ്, എഎക്‌സ്ഇമാരായ ഈശ്വരപ്രസാദ് സി, ഗോകുലന്‍ ടി, സുനിത കെ.എന്‍, ശ്രീനേഷ് ടി.വി, എ ഇ രഞ്ജിത് കുമാര്‍, രാഘവന്‍ കെ, സഞ്ജയ് കെ, ശോഭന വി.സി, നിമ്മി എം, ടോം മാത്യു, മഞ്ജു ജി, വിജയന്‍ പി.എസ്, രേഷ്മ കെ.വി, രാജീവന്‍ കെ, രമ ടി.ഒ, ശിവരഞ്ജിനി, അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page