തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൻ ,കോട്ടപ്പാറ തോട്ടിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പനയാൽ , നെല്ലിയടുക്കം ഉന്നതിയിലെ അനീഷിന്റെ മകൻ ആദിത്യൻ (15 ) ആണ് മരണപ്പെട്ടത്. തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥിയാണ്. ഇന്നു ( ശനി ) വൈകുന്നേരം 4 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂട്ടുകാരായ മറ്റു മൂന്നു വിദ്യാർത്ഥികൾക്കൊപ്പം കോട്ടപ്പാറ തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ സമീപത്തെ വയലിൽ ജോലി ചെയ്യുന്നവരെ വിവരമറിയിക്കുകയായിരുന്നു.

ആൾക്കാരെത്തി ഉടൻ കരയ്ക്കെടുത്തു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

മാതാവ്: അശ്വിനി.സഹോദരങ്ങൾ: ആര്യനന്ദ  ( ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി, ജിഎച്ച്എസ് തച്ചങ്ങാട്),ആദർശ് (ഒന്നാംക്ലാസ് വിദ്യാർഥിനി, എസ്എംഎ യൂപി സ്‌കൂൾ പനയാൽ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page