ഉറങ്ങാന്‍ കിടന്ന വീട്ടമ്മ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, നല്‍ക്കയിലെ നാരായണന്റെ ഭാര്യ ലക്ഷ്മി എന്ന നളിനി (60)യാണ് മരിച്ചത്. ബദിഡയുക്ക, കിന്നിംഗാർ, ബീജതക്കട്ടയിലുള്ള മാതൃവീട്ടിനു സമീപത്തെ ഷെഡിലായിരുന്നു താമസം.
ഇന്നലെ (വെള്ളി) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നുരാവിലെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ശേഷപ്പ, കൃഷ്ണ,നാരായണ സുന്ദരി, ശശികല, കമല എന്നിവര്‍ ലക്ഷ്മിയുടെ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page