കാസർകോട് : യുവതിയെ വീട്ടിൽ കയറി നായ കടിച്ചു. ജൂലൈ4 നു സന്ധ്യയ്ക്കാണ് കീഴുർ പടിഞ്ഞാറിലെ ഒരു സ്ത്രീയെ വീട്ട് വരാന്തയിൽ ചാടിക്കയറിയ നായകളുടെ കൂട്ടം കടിച്ചു പറിച്ചത്. പരിക്കേറ്റ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തു നിന്നു പിന്നീട് രക്ഷപ്പെട്ട നായ്ക്കൂട്ടം കീഴൂർ പടിഞ്ഞാർ ഭാഗത്തുള്ള വഴിയാത്രക്കാരായ ആളുകളെ ആക്രമിച്ചു .
കഴിഞ്ഞ ദിവസം കളനാട് റെയിവെ സ്‌റ്റേഷൻ ഭാഗത്ത് വഴിയാത്രക്കാരായ രണ്ട് പേരെ നായ്ക്കൂട്ടം അക്രമിക്കുകയും കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.നയ് ശല്യം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിൽ,പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളുംനായശല്യം ഒഴിവാക്കാൻ കർശന നടപടിയെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ കെ. എസ് സാലി കീഴൂർ ആവശ്യപ്പെട്ടു.







