കാസര്‍കോട്: കെ. കരുണാകരന്‍ കേരളത്തിന്റെ സമഗ്ര പുരോഗതിക്കു നിര്‍ണായക പങ്കുവഹിച്ച ജനനേതാവാണെന്നു കെ. നീലകണ്ഠന്‍ എം എല്‍ എ പ്രസ്താവിച്ചു. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍ ധിഷണാപരമായ തീരുമാനങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കു സ്വീകാര്യമായ സമീപനങ്ങള്‍ കൈക്കൊണ്ടും ലീഡര്‍ കെ. കരുണാകരന്‍ കേരള ജനതയുടെ പ്രതീക്ഷയായി മാറി. അധികാരം സ്വായത്തമായപ്പോള്‍ ജനവികാരത്തെ മറന്നുപോകുന്ന ഭരണാധികാരിയായിരുന്നില്ല അദ്ദേഹമെന്നും നീലകണ്ഠന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ. ഖാലിദ്, ഡോ. കെ.വി ശശിധരന്‍, രാജീവന്‍ നമ്പ്യാര്‍, ആര്‍. ഗംഗാധരന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, അബ്ദുല്‍ റസാഖ് ചെര്‍ക്കള, യു. വേലായുധന്‍, ശ്യാം പ്രസാദ് മാന്യ, മഹമൂദ് വട്ടേക്കാട്, ജമീല അഹമ്മദ്, ബി. ശശികല, പുരുഷോത്തമന്‍ നായര്‍, സി. ജി ടോണി, കമലാക്ഷ സുവര്‍ണ്ണ, രഞ്ജിത്ത് മാളംകൈ, കുഞ്ഞികൃഷ്ണന്‍ നായര്‍, സഫ്വാന്‍ കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.







