ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലില്‍ അടച്ചു; ഒളിവില്‍ പോയ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളെന്നു സൂചന

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിലടച്ചു. കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ പി ഷെരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് സ്വദേശിയും നിലവില്‍ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ജയിലില്‍ അടച്ചത്.
പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പോക്‌സോ കേസുകളാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു രണ്ടു കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page