പ്രാര്‍ത്ഥനകള്‍ വിഫലമായി; മാതാവിനൊപ്പം തോട്ടിൽ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പയ്യന്നൂര്‍: മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തോട്ടില്‍ കുളിക്കാനെത്തി ഒഴുക്കില്‍പ്പെട്ടു കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം, കോരന്‍ പീടികയിലെ പി.ടി.പി ജാബിര്‍-അമീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് ഇന്ന് (തിങ്കള്‍) രാവിലെ പൂമംഗലം തോട്ടില്‍ കണ്ടെത്തിയത്. ഇന്നലെ (ഞായര്‍) വൈകുന്നേരം കൊടിലേരി പാലത്തിനു സമീപത്ത് വച്ചാണ് മുഹമ്മദ് നജ്നാന്‍ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സും രാത്രി എട്ടുമണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ അവധിയായതിനാല്‍ താഴെ ചൊറുക്കളയിലുള്ള പിതാവ് കെ.പി ഇമ്മറിന്റെ വീട്ടില്‍ എത്തിയതായിരുന്നു അമീറയും മക്കളും. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന എട്ടോളം പേര്‍ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പൂമംഗലം തോട്ടില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. ആദ്യം ഒഴുക്കില്‍പ്പെട്ട 13കാരനെ രക്ഷിച്ച് കയറിയപ്പോഴാണ് മുഹമ്മദ് നജ്നാനെ കാണാതായ വിവരം അറിഞ്ഞത്. സഹോദരങ്ങള്‍: നജ, മുഹമ്മദ് നജ്മാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page