കാസര്‍കോട്: പുല്ലൂര്‍-പെരിയ മുന്‍ പഞ്ചായത്തംഗം പെരിയ, വടക്കേക്കരയിലെ ടി വി . അശോകന്‍ (54) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് (തിങ്കള്‍) രാവിലെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, പെരിയ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം പാരലല്‍ കോളേജ് അധ്യാപകനായിരുന്ന അശോകന്‍ നാടക്, പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മികച്ച നാടക നടൻ കൂടിയായിരുന്നു അശോകൻ .
പരേതനായ കണ്ണന്‍- കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. നന്ദകിഷോര്‍, അനവദ്യ മക്കളും കുമാരന്‍, ജയചന്ദ്രന്‍ സഹോദരങ്ങളുമാണ്.
മൃതദേഹം രാവിലെ പെരിയ എകെജി ഭവനില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.







