പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന വിദേശികൾക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്ന് സൂചന. ഡോണൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമങ്ങളാണ് നിലവിൽ നിയമപരമായ അനുമതിയോടെ കഴിയുന്നവരെപ്പോലും പ്രതികൂലമായി ബാധിക്കുന്നത്.
പുതിയ കടുത്ത നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കരീബിയൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ആളുകളുടെ താമസാധികാരം റദ്ദാക്കപ്പെട്ടേക്കാം.








