മുംബൈയില്‍ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണ് 6 പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം ഇടിഞ്ഞുവീണ് ആറു പേര്‍ മരിച്ചു
മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ഒരു പുരുഷനും ഒരു 14കാരനുമുണ്ട്. ഏതാനും പേര്‍ക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടത്തിന്റെ ആളുകള്‍ താമസിക്കുന്ന മുകളിലെ രണ്ടു നിലകളാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു.
മുംബൈ മാര്‍ക്കുഡിലെ ഹനുമാന്‍ മന്ദിറിനു പിന്നിലുള്ള ജനതാദള്‍ ചാള്‍ നമ്പര്‍ 5 കെട്ടിടത്തിന്റെ രണ്ടു നിലകളാണ് ഇടിഞ്ഞുവീണത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. മറ്റൊരു അപകടത്തില്‍ കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് സ്ലാബ് തകര്‍ന്നു. സ്റ്റെയര്‍ കേസിലും താഴെയുമുണ്ടായിരുന്ന അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താനെയിലായിരുന്നു ഈ അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page