കാസർകോട് : ജില്ല ഭരണഭാഷ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മഞ്ചേശ്വരത്ത് ശിക്ഷക് സദനും കാസർകോട്ടു അധ്യാപക ഭവനും അനുവദിക്കുക, മഞ്ചേശ്വരത്ത് സപ്തഭാഷാ സാംസ്കാരിക അക്കാദമിക് കൗൺസിൽ രൂപീകരിക്കുക ജില്ലാ വികസന സമിതിയിലും മഞ്ചേശ്വരം- കാസർകോട് താലൂക്ക് വികസന സമിതികളിലും ഭരണഭാഷാ സമിതിക്കു പ്രാതിനിധ്യം അനുവദിക്കുക, കാസർകോട് മെഡിക്കൽ കോളേജ് പൂർണമായി സജ്ജമാക്കുക, ഉമ്മൻചാണ്ടി ചികിത്സാ പദ്ധതി പ്രകാരം മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുക,മംഗൽപാടി ഗവൺമെന്റ് ബേസിക് എൽ പി സ്കൂൾ യുപി ആക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് നിവേദനം നൽകിയത്. റവന്യൂ മന്ത്രി,വിദ്യാഭ്യാസമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവർക്കുംനിവേദനം നൽകി.പ്രസിഡണ്ട് നാസർ ചെർക്കളം, ജനറൽ സെക്രട്ടറി കൂക്കിൾ ബാലകൃഷ്ണൻ,ട്രഷറർ സത്യൻ. സി., റഫീഖ് ,അബ്ബാസ് ഓണന്ത എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു







