കുമ്പളയില്‍ വ്യാപാരികളുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ; ഹര്‍ത്താല്‍ പ്രതീതിയില്‍ ടൗണ്‍

കാസര്‍കോട്: കുമ്പള പഴയ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുക, പൊളിച്ചുമാറ്റിയ കുമ്പള ബസ് സ്റ്റാന്റ് പുനര്‍നിര്‍മ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കുക, ഓട്ടോകള്‍ക്ക് പഞ്ചായത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, ടേക്ക് എ ബ്രേക്ക്, മത്സ്യമാര്‍ക്കറ്റ് എന്നിവ തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുമ്പള ടൗണില്‍ ഉച്ചവരെ കടകളടച്ചിട്ട് സമരം തുടങ്ങി. കടയടപ്പിനൊപ്പം സ്വകാര്യ ബസ് പണി മുടക്ക് കൂടിയായതോടെ കുമ്പള ടൗണില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്. വ്യാപാരികള്‍ കുമ്പള പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. രാജേഷ് മനയത്ത് ആധ്യക്ഷ്യം വഹിച്ചു. സത്താര്‍ ആരിക്കാടി, അന്‍വര്‍ സിറ്റി, അഷ്‌റഫ് സ്‌കൈലറ്റ്, സിദ്ദിഖ് മുബാറക് നേതൃത്വം നല്‍കി.
ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, ടൈലേര്‍സ് അസോസിയേഷന്‍, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ബാര്‍ബേര്‍സ് അസോസിയേഷന്‍ എന്നിവരും കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page