ലോസ് ആഞ്ചലസ് : അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വർഷം സമ്മർ ക്യാമ്പിനിടെ മരച്ചില്ല തകർന്നു വീണ് ആഞ്ചലസ് എട്ടുവയസ്സുകാരൻ ലാമർ മക്ഗ്ലോതൂർൺ മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം .
ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീർണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.. എന്നാൽ അ വർ ഇത് അവഗണിക്കുകയായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് കോടതിക്ക് പുറത്തുള്ള ഈ വൻ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇൻഷുറൻസ് കമ്പനികൾ എത്തിയത്.








