കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴിയിൽ പുള്ളിമുറി ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 6,970 രൂപയുമായി എട്ടുപേര്‍ അറസ്റ്റില്‍. കുണ്ടംകുഴി, പത്മാ നിവാസിലെ ശശിധരൻ (63), മാവിനക്കല്ലിലെ സിടി പ്രകാശ് (50), കുണ്ടംകുഴിയിലെ ടി. അശോകന്‍ (51), ബെദിര ഹൗസിലെ പി. സുരേന്ദ്രന്‍ (48), വി. ഗോപാലകൃഷ്ണന്‍(53), കുണ്ടംകുഴി വ്യാപാരിഭവനു സമീപത്തെ എം മുസ്തഫ (48), മൂന്നാംകടവ്, കൂവാര ഹൗസിലെ കെ. പുരുഷോത്തമന്‍ (52), കൊളത്തൂര്‍, കനിയടുക്കം ഹൗസിലെ കെ. ബാലകൃഷ്ണന്‍ (62), എന്നിവരെയാണ് ബേഡകം എസ്‌ഐ സിഎം സാബുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇന്നലെ (ഞായര്‍)രാത്രി 11.30 മണിയോടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.







