തിരുവനന്തപുരം: സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ആംബുലന്‍സ് ഇടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച ഏഴുവയസ്സുകാരന്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും. തിരുനെല്‍വേലി സ്വദേശിയായ ഏഴുവയസ്സുള്ള യാഷ്‌വാന്‍ ആണ് അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആള്‍ക്കാണ് വൃക്കകളില്‍ ഒന്ന് നല്‍കുക. അവയവുമായി റോഡ്മാര്‍ഗം പോകുന്ന സംഘത്തിനായി ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കി. അവയവദാന സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കണ്ണൂര്‍ സ്വദേശിയായ 17കാരനാണ് വൃക്ക സ്വീകരിക്കുക. രണ്ടാമത്തെ വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയവാള്‍വ് ശ്രീചിത്രയിലെ രോഗിക്കും നല്‍കും.








