മാസപ്പടി കേസ്: ഇ.ഡി സംഘം കണ്ണൂരിൽ;ടി. വീണയുടെ സ്ഥലത്ത് പരിശോധന നടത്തി

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ ഭൂമിയുടെ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വീണാവിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ ഖനന കമ്പനിയായ സി.എം.ആര്‍.എലും തമ്മിലുള്ള മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് ഭൂ രേഖകള്‍ പരിശോധിച്ചത്.
ഇന്നലെ രാവിലെയാണ് കൊച്ചിയില്‍ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ആദ്യം പാതിരിയാട്, പിണറായി വില്ലേജ് ഓഫീസുകളിലാണ് എത്തിയത്. ഈ രണ്ട് വില്ലേജുകളിലുമായി വീണക്ക് 80 സെന്റോളം സ്ഥലമുണ്ട്. വീണയുടെ സ്ഥലത്തിന്റെ രേഖകളുടെ പകര്‍പ്പുമായാണ് ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്. ഈ പ്രദേശത്തെ സ്ഥലങ്ങളുടെ വിലനിലവാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരോട് ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച് മനസിലാക്കി. ഭൂമിയുടെ നികുതിയടച്ചതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും ഇ.ഡി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. പാറപ്പുറത്ത് പിണറായി വിജയന്റെ വീടിന് സമീപത്തുള്ള വീണയുടെ സ്ഥലം പരിശോധിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page