കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ടൗണിൽ റാഗ് ചെയ്യാൻ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ ഒളയം സ്വദേശിയായ ഒമ്പതാം തരം വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസുകാരനെ പത്താം തരക്കാരായ 10 പേർ റാഗു ചെയ്യാൻ ശ്രമിക്കുകയും എതിർത്തതിനെ തുടർന്ന് സംഘം ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു എന്ന് പറയുന്നു. വാഹനങ്ങളുടെ താക്കോൽ കൊണ്ടു കുത്തിയതായും പരാതിയുണ്ട്. സ്കൂളിൽ വച്ച് റാഗ് ചെയ്യാൻ ഇതേ സംഘം നടത്തിയ ശ്രമത്തെ എതിർത്തതിന്റെ പ്രതികാരമായിരുന്നു വൈകിട്ട് ടൗണിൽ നടന്നതെന്ന് പറയുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥികളെവിരട്ടിവിട്ടു. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.









No compromise…. Dismiss them.