ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ കമന്റ്; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

ആലപ്പുഴ: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം മണ്ണാറശാല സ്വദേശി അനില്‍ കുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. മന്ത്രിയോടൊപ്പം വേദി പങ്കിട്ടത് ഒളിവില്‍ കഴിയുന്ന പ്രതിയാണെന്ന ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം സംബന്ധിച്ചാണ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ അന്തസ്സിനു ഹാനി വരുത്താനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതി ശ്രമിച്ചുവെന്നു ഹരിപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page