കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനു സമീപത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 140 സെന്റിമീറ്റര്‍, 136 സെന്റീമീറ്റര്‍ എന്നിങ്ങനെ ഉയരമുള്ള രണ്ടുചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഷംനയുടെ നേതൃത്വത്തില്‍ കഞ്ചാവ് ചെടികള്‍ പിഴുതെടുത്ത് ഓഫീസിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍മാരായ സി പി ഷാജി, കെ ബിജു, ടി കെ ബിന്‍സി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജീഷ് ചെറുവായി, സി ധനേഷ് എന്നിവരും ഉണ്ടായിരുന്നു.








