സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാനഗറിലെ ലോട്ടറി ഏജന്റ് മരിച്ചു; അന്ത്യം ഇന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങാനിരിക്കെ

കാസര്‍കോട്: മംഗല്‍പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചൗക്കി, കാവുഗോളി ശ്വേത നിവാസിലെ പരേതനായ ആനന്ദയുടെ മകന്‍ ലോകേഷ് (42) ആണ് മരിച്ചത്. ഇന്ന് (ബുധന്‍) രാവിലെ നുള്ളിപ്പാടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
വിദ്യാനഗര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്ത് ലോട്ടറി സ്റ്റാള്‍ നടത്തുന്ന ലോകേഷ് ഒരു മാസം മുമ്പാണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മംഗല്‍പാടി സ്‌കൂളിനു സമീപത്ത് വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ടാഴ്ചക്കാലം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകാനിരുന്നതായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
മാതാവ്: ജാനകി. ഭാര്യ: ദീപിക. സഹോദരങ്ങള്‍: കിരണ്‍, നവീന്‍, ശ്വേത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page