കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1,054 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മൂന്ന് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കോളത്തുവയൽ അഞ്ചാംപീടിക സ്വദേശി തസ്‌ലീം പാറക്കൽ (32), ഇയാളെ കൂട്ടി കൊണ്ടു പോകുന്നതിനായി എയർപോർട്ടിൽ എത്തിയ വടകര സ്വദേശികളായ എ. റബീഷ് (37), ആഷിം (56) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 09.30 മണിക്ക് റാസൽ ഖൈമയിൽ നിന്നും എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ വന്ന യാത്രക്കാരനായിരുന്നു തസ്ലിം. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് …