കണ്ണൂർ: കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശൻ എന്നിവർക്കാണ് പരിക്ക്. ഇവരെ
കരുവഞ്ചാലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഭർത്താവുമൊത്ത് മഞ്ഞപ്പുല്ലിലെത്തിയതായിരുന്നു അഞ്ജു. പെട്ടെന്നാണ് ഇടിമിന്നൽ ഉണ്ടായത്. അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
എത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.







