നടന്‍ അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം ‘അമ്മ’ യോഗം കഴിഞ്ഞ് മടങ്ങവേ

കൊച്ചി: നടന്‍ അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി 8 മണിയോടെ വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറത്ത് വെച്ചാണ് അപകടം. ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം. നടന്റെ കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ഒരു വശം പൂര്‍ണമായും തകര്‍ന്നിരുന്നു. അബു സലീമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. എതിരെ വന്ന കാറില്‍ ദമ്പതികളും കുഞ്ഞും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page