കാസർകോട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂർ അമ്പേച്ചാലിലെ നാഷണൽ ബോർവെൽസ് ഉടമ സജേഷാ(35)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6:30 ഓടെ ചെമ്മരങ്കയം അമ്പേച്ചാൽ ഇറക്കത്തിൽ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ: സ്നേഹ.








