ബസ്സിൽ സ്വർണം കടത്ത്: 595.68ഗ്രാം സ്വർണ്ണവുമായി മഞ്ചേശ്വരത്ത് ഒരാൾ പിടിയിൽ

കാസർകോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി ഒരാൾ പിടിയിൽ.
പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന
595.68ഗ്രാം സ്വർണ്ണം എക്സൈസ് പിടിച്ചെടുത്തു. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ബസ്സിൽ വരികയായിരുന്നു ഇയാൾ. എക്സൈസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സ്വർണ്ണം പിടികൂടിയത്. തുടർ നടപടികൾക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന് കൈമാറി. മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റ്‌ സർക്കിൾ ഇൻസ്‌പെക്ടർ പി എ ജോസഫ്, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി സുരേശൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, പവിത്രൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് ചെക്ക് പോസ്റ്റിൽ പരിശോധന നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page