സ്കൂട്ടറിൽ നിന്ന് വീണ് സ്കൂളിലെ പാചക തൊഴിലാളി മരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

കാസർകോട്: സ്കൂട്ടറിൽ നിന്ന് വീണ് സ്കൂളിലെ പാചക തൊഴിലാളി മരിച്ചു. പെരുമ്പള കണിയാലത്തെ എം നാരായണി (61) ആണ് മരിച്ചത്. ബെദിര പിടിഎം എയുപി സ്കൂളിലെ പാചക തൊഴിലാളി ആയിരുന്നു. ബുധനാഴ്ച രാവിലെ പെരുമ്പള പാലത്തിനടുത്താണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് വീണ ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. പരേതനായ കുഞ്ഞമ്പു നായരുടെയും എം ചോയിച്ചിയമ്മയുടെയും മകളാണ്. പരേതനായ രാജേന്ദ്രനാണ് ഭർത്താവ്. എം സ്വപ്ന, സൗമ്യ എന്നിവർ മക്കളാണ്. മരുമകൻ ശ്രീരാഗ് ( ബംഗളൂരു ). സഹോദരങ്ങൾ: എം പുരുഷോത്തമൻ, യശോദ, ലക്ഷ്മികുട്ടി ( നഴ്സ് ), കമിനി, പരേതയായ ലീല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page