ഓണത്തിരക്ക്; മംഗളൂരു -ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ 13 ന് സര്‍വീസ് ആരംഭിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

മംഗളൂരു: ഓണക്കാല തിരക്ക് കണക്കിലെടുത്ത് യാത്രാക്ലേശം പരിഹരിക്കുന്നതിനായി മംഗളൂരു-ചെന്നൈ റൂട്ടില്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ പുതിയ ട്രെയിന്‍ അനുവദിച്ചു. തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4ന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ചെന്നൈ എഗ്മൂറില്‍ എത്തും. തിരിച്ച് എഗ്മൂറില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40ന് മംഗളൂരുവില്‍ എത്തും. രണ്ടു സെക്കന്‍ഡ് എസി കോച്ചും 8 തേഡ് എസി കോച്ചും 6 സ്ലീപ്പര്‍ കോച്ചും 4 ജനറല്‍ കോച്ചും ട്രെയിനില്‍ ഉണ്ടാകും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് ജംക്ഷന്‍, പോത്തന്നൂര്‍ ജംക്ഷന്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. പാലക്കാട് ജംക്ഷനില്‍ രാത്രി 11.58 ന് എത്തുന്ന ട്രെയിനിന് ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page