പത്തനംതിട്ട: വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ് ഇദ്ദേഹം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കറന്റ് പോയപ്പോള്‍ ലിഫ്റ്റിന്റെ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിപ്പോയി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മാത്തുക്കുട്ടിക്ക് ശാരീരിക പരിമിതിയുള്ളതിനാല്‍ റോഡിലേക്ക് ഇറങ്ങുന്നതിനായാണ് വീടിന് മുന്നില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. കെ എസ് ആര്‍ ടി സി യില്‍ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ വിദേശത്താണ്.








