കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ നിന്നും സ്മാര്‍ട്ട് മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും പിടികൂടി. ജയില്‍ സൂപ്രണ്ട് അന്‍സാറിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു അന്തേവാസി ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ചീമേനി ഓപ്പണ്‍ പ്രിസണ്‍ കറപ്ഷന്‍ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ബാരക്കില്‍ പരിശോധന നടത്തുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഊരിയിട്ട നിലയില്‍ രണ്ട് സിം കാര്‍ഡുകളും കണ്ടെത്തി. ഫോണ്‍ ഉപയോഗിച്ച ഡി ബ്ലോക്കിലെ തടവുകാരന്‍ രഖിലിനെതിരെ കേസെടുത്തു. കഴിഞ്ഞ ജൂണിലും ജയിലില്‍ നിന്ന് മൊബൈല്‍ പിടികൂടിയിരുന്നു.







