ആദ്യം മയക്കുമരുന്ന് ഉപയോഗിച്ച് ഇഷ്ടപ്പെട്ടു, പിന്നെ കച്ചവടത്തിനിറങ്ങി, എംഡിഎംഎ വിറ്റത് കമ്മീഷന്‍ വ്യസ്ഥയില്‍, കാവ്യയുടെയും കീര്‍ത്തനയുടെയും അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍, സംഘത്തിലെ ഒരു അധ്യാപിക കൂടി വലയില്‍
കോഴിക്കോട്: എംഡിഎംഎ കേസില്‍ പിടിയിലായ അധ്യപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് മംഗളൂരുവിലെ ലഹരിമാഫിയുമായി ഇരുവരും ബന്ധം സ്ഥാപിച്ചത്. ആദ്യംലഹരി മാഫിയ സംഘം ഇവര്‍ക്ക് എംഡിഎംഎ ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഇഷ്ടപ്പെട്ടതോടെ വില്‍പനയിലും ഇവര്‍ സജീവമാവുകയായിരുന്നു. ഇതിന് ഇവര്‍ക്ക് വന്‍ തുക കമ്മിഷനും കിട്ടിയിരുന്നു.രണ്ടുപേരും അദ്ധ്യാപികമാരായതിനാല്‍ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടുപേരും വിവാഹിതരായിരുന്നെങ്കിലും ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. എംഡിഎംഎ വാങ്ങുന്നവര്‍ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവര്‍ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കാവ്യ …