കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ചെറുവത്തൂരില്‍; നാളെ പതാക ഉയരും

ചെറുവത്തൂര്‍: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ മുതല്‍ മൂന്നുദിവസങ്ങളിലായി തിമിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ നാളെ രാവിലെ ആരംഭിക്കും. വൈകുന്നേരം ആറു മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍ പതാക ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 10ന് ഗോപിനാഥന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. .സി മമ്മദ് കോയ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. 5700 അംഗങ്ങളെ പ്രതിനിധീകരിച്ച് 288 പ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 28 ന് വൈകുന്നേരം മൂന്ന് മണിക്ക് കേരളീയ വേഷം ധരിച്ച 100 വനിതകളുടെ അകമ്പടിയോടെ 3500 വ്യാപാരികളും അവരുടെ കുടുംബവും അണിനിരക്കുന്ന പൊതുപ്രകടനം ചെറുവത്തൂര്‍ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. കെ. സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. നഗരിയില്‍ ബ്യുട്ടിപാര്‍ലര്‍ അസോസിയേഷന്‍ കലാകാരന്മാരുടെ ഡാന്‍സ് അരങ്ങേറും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി. നാരായണന്‍, ജില്ലാ സെക്രട്ടറി ശോഭ ബാലന്‍, പി.കെ ഗോപാലന്‍, ഉദയന്‍ പാലായി, സത്യന്‍ പടന്നക്കാട്, എം. മാധവന്‍, ലിജു അബൂബക്ക, സുജിത് ചെറുവത്തൂര്‍, ലത്തീഫ് എ.ബി.സി എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page