ഒരുവര്‍ഷം മുമ്പ് സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു; വേര്‍പാട് താങ്ങാനായില്ല, 69 കാരി പുഴയില്‍ ചാടി ജീവനൊടുക്കി

കണ്ണൂര്‍: വളപട്ടണം പുഴയില്‍ ചാടി വയോധിക ജീവനൊടുക്കി. ചിറക്കല്‍ സ്വദേശിനി പുഷ്പജ(69)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് പുഷ്പജയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരന്റെ മരണത്തില്‍ കടുത്ത ദുഃഖിതയായിരുന്നു പുഷ്പജയെന്നാണ് പ്രാഥമിക വിവരം. ഇതാണ്ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ നൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, കാസര്‍കോടും കണ്ണൂരും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും …

എട്ടുവയസുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവാവിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരം, പോക്സോ കേസ് തള്ളി കോടതി

കൊച്ചി: എട്ടു വയസുകാരനെ 21 കാരി ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതി മൂവാറ്റുപുഴ പോക്സോ കോടതി തള്ളി. കുട്ടമ്പുഴ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ജഡ്ജി എ സമീര്‍ ഉത്തരവിട്ടു. യുവതിയെ മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയുടെ ബന്ധുക്കള്‍ പകപോക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുന്‍നിര്‍ത്തി നല്‍കിയ വ്യാജപരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. 2021 ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയുള്ള കാലയളവില്‍ മകനെ യുവതി നിരന്തരമായി പീഡിപ്പിച്ചു എന്നാരോപിച്ച് 2022 …

സിഎം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്

ചെര്‍ക്കള: ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ ഇടക്കാല ജനറല്‍ ബോഡി യോഗം ചേര്‍ന്നു. യോഗത്തില്‍ പുതിയ പ്രസിഡന്റായി സിഎം അബ്ദുല്‍ ഖാദര്‍ ഹാജിയെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു.ആദ്യ പ്രവര്‍ത്തക സമിതി യോഗം സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ബഷീര്‍ കനിയടുക്കം അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത ഖാളിയായിരുന്ന കെ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടിയുള്ള അനുശോചന പ്രാര്‍ത്ഥനക്ക് ഖത്തീബ് അല്‍ ഹാഫിസ് ഷമീസ് ഖാന്‍ നാഫിഈ …

കാര്‍ഗില്‍ ദിനം; ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് രാജ്യം, പാകിസ്ഥാന്‍ കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ ദിനത്തില്‍ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ കാണിച്ച ധൈര്യവും ആത്മസമര്‍പ്പണവും ത്യാഗവും ഓര്‍മ്മിച്ച് രാജ്യം. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ അസാധാരണമായ ധൈര്യത്തെയും സമര്‍പ്പണത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നുവെന്ന് എക്സിലെ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗില്‍ വിജയ് ദിവസ് വേളയില്‍, …

പീഡനത്തിന് ഇരയായ 16 കാരിയെ കാണാതായി, പോയത് പ്രതിക്ക് ഒപ്പമെന്ന് സംശയം; ഓട്ടോ ഡ്രൈവറുടെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം

ആലുവ: എടത്തലയില്‍ പീഡനത്തിന് ഇരയായ 16 കാരിയെ കാണാതായി. വനിതകള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ശനിയാഴ്ച വൈകുന്നരമാണ് പെണ്‍കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതരും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. അതേസമയം പെണ്‍കുട്ടി പോയത് പോക്‌സോ കേസിലെ പ്രതിക്കൊപ്പമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോക്‌സോ കേസിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആലുവയിലെ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. കുട്ടി ശനിയാഴ്ച രാത്രി എടത്തലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. …

വെള്ളരിക്കുണ്ട് ചീര്‍ക്കയത്തെ അന്തിതിരിയന്‍ കെ.പി ബാലന്‍ അന്തരിച്ചു

വെള്ളരിക്കുണ്ട്: കിണാവൂര്‍ ശ്രീ കണ്ണന്‍ കുന്ന് ഭഗവതി ക്ഷേത്രത്തിലെ അന്തിതിരിയന്‍ ചീര്‍ക്കയത്തെ കെ.പി. ബാലന്‍ (74) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 7 മണി വരെ ചീര്‍ക്കയത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവക്കും. സംസ്‌കാരം 11 മണിക്ക് നീലായായി കരപ്പാത്ത് തറവാട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ജാനകി. മക്കള്‍: മധു, രമ, രതി. മരുമക്കള്‍: സുകുമാരന്‍, ശ്രീരഞ്ജിനി.

ബേത്തൂര്‍പാറയില്‍ വീട്ടമ്മ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വി നാരായണന്റെ ഭാര്യ എന്‍ ശോഭ(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് വീടിന് സമീപത്തെ ഷെഡിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് 2 ന് ബേത്തൂര്‍ പാറയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മക്കള്‍: ശോഭിത, നിഖിത, നിഷിത. മരുമകന്‍: ദീപേഷ്. സഹോദരങ്ങള്‍: …

കുറ്റിപ്പുറത്ത് ദേശീയ പാതയില്‍ ബസ് കാറിന് മുകളില്‍ മറിഞ്ഞു, ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡിവൈഡറില്‍ ബസ് തട്ടി തല കീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നെന്നാണ് നിഗമനം. ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ ആളുകളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കോട്ടക്കല്‍ …

അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നു; എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപിക കീര്‍ത്തനയുടെ ജോലി തെറിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയെ പിരിച്ചുവിടാന്‍ ഉത്തരവ്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷലിസ്റ്റ് അധ്യാപികയാണ് പിടിയിലായ കീര്‍ത്തന. യുവതിയെ പിരിച്ചു വിടാന്‍ സമഗ്ര ശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്ടറാണ് നിര്‍ദേശിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് കീര്‍ത്തന ജോലി ചെയ്തിരുന്നത്. കീര്‍ത്തനയ്‌ക്കൊപ്പം പിടിയിലായ ചെരുവാളൂര്‍ സ്‌കൂളിലെ ടീച്ചര്‍ കാവ്യയെയും പിരിച്ചുവിടും. അധ്യാപിക പരിവേഷം മറയാക്കി എംഡിഎംഎ വിറ്റ കാവ്യയും കീര്‍ത്തനയും ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. ലക്ഷങ്ങള്‍ എത്തിയതായി ഇവരുടെ അക്കൗണ്ടില്‍ തെളിവുകളുണ്ട്. കീര്‍ത്തന ഈമാസം 11 നാണ് പിടിയിലായത്. …

അയല്‍വാസിക്ക് നല്‍കിയ പണം തിരികെ ചോദിക്കാത്തതില്‍ ഭാര്യയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ കേസ്

ചെറുവത്തൂര്‍: അയല്‍വാസിക്ക് കടംകൊടുത്ത പണം തിരികെ ചോദിച്ചില്ലെന്ന കാരണത്താല്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടം പത്രവളപ്പില്‍ ഇന്ദിര(56)യാണ് അക്രമത്തിന് ഇരയായത്. ഭര്‍ത്താവ് ബാലകൃഷ്ണനെതിരെ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മുടിക്ക് പിടിച്ച് തല ഗ്രില്‍സിലിടിക്കുകയും കൈക്ക് പിടിച്ച് ചുമരില്‍ തള്ളിയിട്ടു പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി. വീട്ടമ്മ ചെറുത്തൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടി.

ചെറുവത്തൂര്‍ പ്രസ് ഫോറം ഭാരവാഹികള്‍ ചുമതലയേറ്റു

ചെറുവത്തൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചെറുവത്തൂര്‍ പ്രസ് ഫോറത്തിന്റെ ഭാരവാഹികള്‍ ചുമതലയേറ്റു. സുധീരന്‍ മയ്യിച്ച (പ്രസിഡന്റ്) ബാലചന്ദ്രന്‍ എരവില്‍, പ്രകാശന്‍ മാണിയാട്ട്(വൈസ് പ്രസിഡന്റുമാര്‍), ഉദിനൂര്‍ സുകുമാരന്‍(സെക്രട്ടറി) ദിജേഷ് പട്ടോട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്(ജോയിന്റ് സെക്രട്ടറിമാര്‍), വിജിന്‍ദാസ് കിനാത്തില്‍(ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്. യോഗത്തില്‍ പ്രകാശന്‍ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ആഗസ്ത് മാസം തന്നെ നടത്താനും പ്രസ് ഫോറത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.

പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം; പയ്യന്നൂരില്‍ 17 കാരന്‍ തൂങ്ങിമരിച്ചു

പയ്യന്നൂര്‍: 17 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടറുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം സമുദായ ശ്മശാനത്തില്‍. പ്ലസ്ടു പരീക്ഷ ജയിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പറയുന്നു. തൃക്കരിപ്പൂര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ …

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കിയില്ല; ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കെരാംപാറ സ്വദേശിയായ ഷെഫീഖ്(24) ആണ് കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രതിയായ നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ഷെഫീഖ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചിരുന്നു. ഷെഫീഖിന്റെ മൃതദേഹം …

ജോഡ്കല്ലിലെ 112 ഗ്രാം എംഡിഎംഎ വേട്ട; കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സമദ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് ജോഡ്കല്ലില്‍ 112 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കയ്യാര്‍ സ്വദേശി അബ്ദുല്‍ സമദ്(31) ആണ് അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷാണ് സോങ്കാലില്‍ വച്ച് യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. എംഡിഎംഎ കൊണ്ടുവരാനാവശ്യമായ പണം നല്‍കിയത് സമദായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്. ജോഡ്കല്‍ ആദര്‍ശ് നഗറിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 112 …

ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല; 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം, അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

ന്യൂഡൽഹി: മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് ബോറിങ് ജോലികള്‍ക്കായി തയാറാക്കിയ കുഴിയില്‍ വീണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഏതാണ്ട് 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകടസാധ്യതയുള്ള മേഖലയില്‍ സുരക്ഷാവേലിയോ …

രാത്രിയിൽ യാത്രക്കാർ ബുദ്ധിമുട്ടില്ല, ഒന്‍പതു മണിക്ക് ശേഷം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസുകള്‍

കാസർകോട്: ഇനി കാസർകോട് നഗരത്തിൽ എത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടില്ല.രാത്രി ഒന്‍പതിന് ശേഷം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സർവീസ് നടത്തുമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. രാത്രി 9.20ന് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ച് കാഞ്ഞങ്ങാട് നിന്ന് കാസര്‍കോടേക്കും ഓരോ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതായി എം എൽ എ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എ ഉന്നയിച്ച വിഷയം പരിഗണിച്ചാണ് ഈ തീരുമാനം. …

‘പ്രിയപ്പെട്ട കള്ളാ..സൈക്കിള്‍ തിരികെ കൊടുക്കൂ..’; നിങ്ങളെ കാത്തിരിക്കുന്നത് 5 ലക്ഷം

കൊച്ചി: കഴിഞ്ഞ 70 വർഷമായി കൂടെ കൊണ്ടു നടക്കുന്ന സൈക്കിൾ തിരിച്ചു കിട്ടാൻ പ്രകാശനെ സഹായിക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. ബുധനാഴ്ച രാത്രി ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. പത്താംവയസ്സിൽ പിതാവ് എം.ആർ. ബാലകൃഷ്ണൻ ഏൽപ്പിച്ചതായിരുന്നു ഈ സൈക്കിൾ. 70 വർഷത്തിലേറെ പഴക്കമുള്ള റാലി സൈക്കിളായിരുന്നു അത്. ടയർ കമ്പനി ജീവനക്കാരനായ പിതാവ് അന്ന് ജോലിക്ക് പോകാൻ ഉപയോഗിച്ച സൈക്കിൾ ആണ് മകന് സമ്മാനമായി നൽകിയത്. ഈ സൈക്കിൾ ആർക്കും വിൽക്കരുതെന്നും …