ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾക്കുമായി 7 ദിവസത്തെ കരാർ പദ്ധതി ഇറാൻ മുന്നോട്ടുവെച്ചു.
എന്നാൽ യു.എസ് ഉപരോധങ്ങളും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ആശങ്ക നിലനിൽക്കുന്നു.
ഐക്യരാഷ്ട്രസഭാ വേദിയിൽ യു.എസ് നിലപാടുകൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശക്തമായി പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പല രാജ്യ പ്രതിനിധികളും സഭ ബഹിഷ്കരിക്കുകയും പുറത്ത് വൻ പ്രതിഷേധം നടക്കുകയും ചെയ്തു.
പ്രമുഖ ആഗോള നയതന്ത്ര ചർച്ചകൾക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര നയങ്ങളിലും മേഖലയിലെ സമാധാനത്തിലും ഇരുനേതാക്കളും ചർച്ചകൾ ചെയ്തു.
റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധ ബില്ലിൽ യു.എസ് ഭരണകൂടം ഒപ്പുവെച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ കടുത്ത തീരുവ ചുമത്താനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
യുഎസ് മാധ്യമ വിലക്ക് വിവാദം
പ്രമുഖ മാധ്യമങ്ങൾക്കെതിരെ വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയും അനുമതി പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു.
ആഫ്രിക്കയിലെ
കോംഗോ ടാംഗനിക്ക തടാകത്തിൽ ബോട്ട് മറിഞ്ഞ് 41 പേർ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തിരെ ഏകപക്ഷീയമായ തീരുമാനങ്ങൾ ആരോപിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടിയും ഇംപീച്ച്‌മെന്റും ആവശ്യപ്പെട്ട് ഹർജികൾ ഉയരുന്നതിനിടെ, രാജ്യവ്യാപക പ്രക്ഷോഭത്തിന് സിജെപി ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി.
ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ്‌വേയിൽ ഓടുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ബിജെപി മഹോബ ജില്ലാ ട്രഷററുടെ ഭാര്യയും മകനും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2.5 ലക്ഷം കോടി രൂപയിൽ നിന്ന് 7.5 ലക്ഷം കോടി രൂപയായി ഉയർന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ പ്രതിരോധ നയതന്ത്രവും സൈനിക സജ്ജീകരണവും ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വിഷയം പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്നാണ് തീരുമാനം
ഒക്ടോബർ 15 മുതൽ യുപിഐ എംഡിആർ നിരക്കുകളിൽ മാറ്റങ്ങൾ വരാനിരിക്കെ, സാധാരണക്കാരുടെ യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ തുടരുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മേധാവി വ്യക്തമാക്കി.
ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിസ്ഥിതി ലോല പ്രദേശം ( ഇഎസ്എ ) വനമേഖലയിൽ മാത്രം മതിയെന്നും, ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു.
പ്രശസ്ത നടൻ രവീന്ദ്രനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശീയ വാർഡുകളിൽ പ്രാദേശിക അവധിയും സമ്പൂർണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവോണം ബമ്പർ നറുക്കെടുപ്പ്
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രനേട്ടമായി അച്ചടിച്ച 89 ലക്ഷത്തിലധികം തിരുവോണം ബമ്പർ ടിക്കറ്റുകളും വിറ്റഴിഞ്ഞു. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ നറുക്കെടുപ്പ് ഉടൻ നടക്കും.
ഗുരുവായൂരിൽ ഭക്തർക്കായി വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ആരംഭിച്ചു. 2,400 പേർക്ക് പ്രതിദിനം സൗജന്യമായി ബുക്ക് ചെയ്യാം.
കെ.എസ്.ഇ.ബി കേബിൾ കവർച്ച: ജില്ലയിൽ 48 മണിക്കൂറിനിടെ രണ്ടിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ കേബിളുകളും അലുമിനിയം കണ്ടക്ടറുകളും മോഷണം പോയി. മുഖംമൂടി സംഘത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷിറിയ പുഴയിൽ നിന്ന് രേഖകളില്ലാതെ പുഴമണൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ ലോറി ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
’ഗിളിവിണ്ടു’ വികസനം: മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മാരകമായ ‘ഗിളിവിണ്ടു’ കേരള-കർണാടക സർക്കാരുകളുടെ സഹകരണത്തോടെ ദേശീയ ഭാഷാ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കാൻ തീരുമാനം.
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും 5000 രൂപ വീതം പിഴ ഈടാക്കാനും നീക്കം ചെയ്യാനും തദ്ദേശ സ്വയംഭരണ വകുപ്പും ഹൈക്കോടതിയും കർശന നിർദേശം നൽകി.
’കാസർകോടിനെ അറിയാൻ’ ക്യാമ്പയിൻ: ജില്ലയുടെ ടൂറിസം, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ജി.ഐ ടാഗുള്ള കാസർകോട് സാരി പരിചയപ്പെടുത്തി ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മംഗളൂരു നഗര അതിർത്തികളിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾക്കെതിരെ സിറ്റി പൊലീസിന്റെ പരിശോധന ശക്തമാക്കി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കടത്തിക്കൊണ്ടുവന്ന നിരവധി കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
സ്വർണ്ണക്കടത്തും കള്ളക്കടത്തും: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്ത് നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും കസ്റ്റംസ് വിഭാഗം പിടികൂടി.








