പയ്യന്നൂർ: കോത്തായിമുക്കിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കാസർകോട് ചെറുവത്തൂര്‍ കുട്ടമത്തെ കഞ്ചിയില്‍ വിനോദിനി (51) യാണ് മരിച്ചത്. ഈ മാസം 15 ന് ഉച്ചയ്ക്ക് 2 മണിക്ക് കോത്തായിമുക്ക് പെന്റ് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന വിനോദിനി സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന
ലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിനോദിനിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്. ചെറുവത്തൂര്‍ കുട്ടമത്തെ പരേതനായ കൂത്തൂര്‍ ബാലകൃഷ്ണന്റെയും കെ.പത്മിനിയുടെയും മകളാണ്. ഭര്‍ത്താവ്: പി.പത്മനാഭന്‍ (റിട്ട. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥൻ). മക്കള്‍: ആരതി (ഷാര്‍ജ ), അഭിഷേക്(എറണാകുളം). മരുമകന്‍: വൈശാഖ് ഷ്രാര്‍ജ ). സഹോദരങ്ങള്‍: ഇന്ദു (നീലേശ്വരം), ഗീതാഞ്ജലി (അധ്യാപിക കുമ്പളപ്പള്ളി ഹൈസ്‌കൂള്‍ ), പരേതനായ വത്സരാജന്‍.








