വീട്ടിലെ നോട്ടുകെട്ടുകളും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ച് റീലുകള്‍ പോസ്റ്റ് ചെയ്തു; മോഷ്ടാവും ഇത് കണ്ടു, യൂട്യൂബറുടെ വീട്ടില്‍ നിന്ന് മോഷണം പോയത് 118 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്നാട് നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം മോഷ്ടാവ് കവർന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളുമായി പൂജാമുറിയില്‍ ഇരിക്കുന്ന റീല്‍ കഴിഞ്ഞ ദിവസമാണ് മധുമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബത്തിന്റെ സമ്പാദ്യം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അന്ന് രാത്രി തന്നെയാണ് വന്‍ കവര്‍ച്ച നടന്നത്. വീടിന്റെ പിറകിലൂടെയാണ് മോഷ്ടാക്കള്‍ അതിക്രമിച്ചുകയറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ രാജാകമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെയും തൊട്ടടുത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും രാജഗമംഗലം പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page