ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ചിന് പുതിയ ഭാരവാഹികളായി

കാസര്‍കോട്: ഐ എം എ ഹാളില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ച് ജനറല്‍ ബോഡി യോഗം പുതിയ സംഘടനാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് ഡോ. രേഖാ റൈ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ.നാരായണ നായിക്, സെക്രട്ടറി ഡോ.അണ്ണപ്പ കാമത്ത്, ഡോ.സുന്ദര ആനമജല്‍, ഡോ.ഹരി കിരണ്‍ ബംങ്കേര തുടങ്ങിയവര്‍ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഡോ.ജനാര്‍ദ്ദന നായിക് സിഎച്ച് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു. പ്രസിഡന്റ്: ഡോ.എ ജമാല്‍ അഹ്‌മദ്. സെക്രട്ടറി: ഡോ.മാഹിന്‍ പി അബ്ദുല്ല. ട്രഷറര്‍: ഡോ.ഗോപി വി. വൈസ് പ്രസിഡന്റ്മാര്‍; ഡോ.നബീസ പി കെ, ഡോ.സുന്ദര ആനമജല്‍. ജോയന്റ സെക്രട്ടറി: ഡോ.വിവേക് കൃഷ്ണ. സ്റ്റേറ്റ് വര്‍കിംഗ് കമ്മിറ്റി മെമ്പര്‍: ഡോ.ബി നാരായണ നായിക്. ഒക്ടോബര്‍ 29 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page