തിരുവനന്തപുരം: കല്‍പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയര്‍മാനായി പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായും കെഎസ്എഫ്ഡിസി ചെയര്‍മാനായി നടന്‍ പ്രേംകുമാറിനേയും നിയമിക്കും. നിര്‍മ്മാതാവ് എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആയേക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രനെ പരിഗണിച്ചു. ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ ആവും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍: ഹേമന്ത്കുമാര്‍, സെക്രട്ടറി: പ്രദീപ്കുമാര്‍ എന്‍.വി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍: പ്രൊഫ. പ്രകാശ് മൂര്‍ത്തി, വൈസ് ചെയര്‍മാന്‍: ടി. ആര്‍ ഉദയകുമാര്‍, സെക്രട്ടറി: വൈക്കം എം.കെ ഷിബു, കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍: സുരേഷ് ബാബു എളയാവൂര്‍, വൈസ് ചെയര്‍മാന്‍: ശ്രീരാമന്‍ കൊയ്യോന്‍, മെമ്പര്‍ സെക്രട്ടറി: പ്രദീപ് കുമാര്‍ എം. പയ്യന്നൂര്‍ എന്നിവരും ആയേക്കും.








