തൃക്കരിപ്പൂരിൽ ബൈക്ക് കവർച്ച: അതിഥിത്തൊഴിലാളി പിടിയിൽ

തൃക്കരിപ്പൂർ: മോഷ്ടിച്ച
ബൈക്കിന്റെ താക്കോൽ ഉപയോഗിച്ചു മറ്റൊരു ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി. പിന്നീട് ചന്തേര പൊലീസിന് കൈമാറി. കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ വൾവക്കാട്ടും ഉടുമ്പുന്തലയിലുമാണ് ബൈക്ക് മോഷണശ്രമം നടന്നത്. ആയിറ്റിയിലെ കെ.ചന്ദ്രൻ്റെ ബൈക്കാണു മോഷണം പോയത്. വൾവക്കാട്ട് റോഡരികിൽ ബൈക്ക് നിർത്തിയിട്ട ശേഷം തൊട്ടടുത്ത പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു ഭക്ഷണം കൊടുത്തു തിരിച്ചുവരുന്നതിനിടെയാണു ബൈക്ക് കാണാതായത്. താക്കോൽ ബൈക്കിൽത്തന്നെ വച്ചായിരുന്നു പോയത്. അതിനാൽ കള്ളന് മോഷണം എളുപ്പമാക്കി. പിന്നീട് ഉടുമ്പുന്തല പുനത്തിൽ പ്രദേശത്തു നിർത്തിയിട്ട ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്. ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതുകണ്ട ഉടമസ്ഥൻ ഇയാളിൽനിന്നു താക്കോൽ പിടി ച്ചെടുക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ വൾവക്കാട്ടുനിന്നു മോഷ്ടിച്ച ബൈക്കാണെന്നു കരുതിയാണ് രണ്ടാമത്തെ ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. അവിടെ നിന്ന് മുങ്ങിയ യുവാവിനെ പിന്നീട് നാട്ടുകാർ പിടികൂടി. പൊലീസെത്തി ചന്ദ്രൻ്റെ ബൈക്ക് കണ്ടെടുത്തു. അതേ സമയം മാനസികപ്രശ്നങ്ങൾ നേരിടുന്നയാളാണ് പിടിയിലായ യുവാവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് കവർന്ന പ്രതികളെ പിടികൂടിയതിന് പിന്നാലെയാണ് ഈ സംഭവവും നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page