വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീര്‍ത്തനയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സംഭവം. ഭര്‍ത്താവ് ബിനീഷാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ പ്രതി ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ കീര്‍ത്തന ഇതിനിടയിലാണ് എം ഡി എം എ കേസില്‍ പിടിയിലാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് കീര്‍ത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ടുതവണ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനും ഉത്തരവുണ്ടായിരുന്നു.








