പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞത് കൗണ്‍സിലിങിനിടെ, മൂന്നുപേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ 16 കാരനും

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളായ ആദില്‍ (19), ജാരിബ് (19), പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ കഴിഞ്ഞദിവസം പിടികൂടി റിമാന്‍ഡ് ചെയ്തു. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് പ്രതികള്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്.
പ്രതികളില്‍ ഒരാളുടെവീട്ടില്‍ വച്ചായിരുന്നു പീഡനം. രണ്ടുദിവസം മുമ്പ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സംഭവത്തില്‍ പരാതി സ്വീകരിച്ച മണ്ണന്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page