‘ഇ-ചെല്ലാന്‍’ എന്ന തരത്തില്‍ വ്യാജ എസ്.എം.എസിനെ സൂക്ഷിക്കുക; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും, ഫോണ്‍ ഹാക്കാകും

തിരുവനന്തപുരം: വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുകളും സജീവമായി. യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം കൈക്കലാക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്റെ ചെല്ലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്‌സൈറ്റ് കാണാം. പിന്നാലെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം’ഇന്റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ’ എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടും. അതില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ കാണിക്കുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടും. അതിലെ ‘യെസ് ‘ ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവില്‍ നിന്ന് ഫോണിന്റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ചോദിക്കും. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഗതാഗത വകുപ്പിന്റെ സേവനങ്ങള്‍ക്കായി എസ്.എം.എസ്, വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page