മന്ത്രി ഒ.ജെ ജനീഷിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധം; ബേഡഡുക്കയിലെ എസ് ടി പ്രമോട്ടറെ പിരിച്ചുവിട്ടു

കാസര്‍കോട്: മന്ത്രി ഒ.ജെ ജനീഷിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധം നടത്തിയ ബേഡഡുക്കയിലെ എസ് ടി പ്രമോട്ടറെ പിരിച്ചുവിട്ടു. പയര്‍പള്ളം സ്വദേശിനി എച്ച് രോഹിണിയെ ആണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. കുറ്റിക്കോല്‍ പഞ്ചായത്തിന് മുന്‍പില്‍ വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിലാണ് നടപടി. കരിങ്കൊടി കാട്ടിയ സംഭവത്തില്‍ ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രമോട്ടറോട് വിശദീകരണം തേടിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തതായി രോഹിണി സമ്മതിച്ചിരുന്നു. സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്ന രോഹിണിയുടെ പ്രവര്‍ത്തനം പ്രമോട്ടര്‍ എന്ന നിലയിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്ക ലംഘനവും ആണെന്ന് കണ്ടെത്തി. പട്ടിക വര്‍ഗ വകുപ്പ് ഡയരക്ടരുടെ ശുപാര്‍ശപ്രകാരം ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് പിരിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page