ആരും ഭയക്കരുത്, വിമാനങ്ങള്‍ താഴ്ന്ന് പറക്കും; ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യത കണ്ടെത്താന്‍ സര്‍വേ നടത്തുന്നത് വിമാനങ്ങള്‍

കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുള്ള സര്‍വേ ആരംഭിക്കുന്നു. എയ്‌റോ ജിയോഫിസിക്കല്‍ സര്‍വേക്കുള്ള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ജിഎസ്‌ഐ) വിടിഎഎസ്യു, വിടിഐഐസി എന്നീ ചെറുവിമാനങ്ങള്‍ കണ്ണൂരിലെത്തി. ഈമാസം 15 വരെ വിമാനം വടക്കന്‍ കേരളത്തില്‍ സര്‍വേ നടത്തും. അതിനായി ഭൂനിരപ്പില്‍നിന്ന് 120 മീറ്റര്‍ വരെ മാത്രം ഉയര്‍ന്ന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വിമാനം പറക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, കര്‍ണാടകയിലെ മടിക്കേരി, ദക്ഷിണ കന്നഡ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് സര്‍വേ നടത്തുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5.30വരെയാണു സര്‍വേ. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കല്‍, പനത്തടി, രാജപുരം, കുറ്റിക്കോല്‍, ബെള്ളൂര്‍, ബദിയടുക്ക എന്നിവടങ്ങളിലാണ് സര്‍വേ നടക്കുന്നത്. തോറിയം, യുറേനിയം, മഗ്‌നീഷ്യം തുടങ്ങി വിവിധ ധാതുക്കളുടെ പര്യവേഷണത്തിനു സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടപടികള്‍ക്കായി വിമാനം കണ്ണൂരിലെത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം സര്‍വേ ഉപേക്ഷിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page